Monday 25 October 2010

മഴപെയ്തകാലം

പ്രണയത്തിന്റെ വഴികളിലുടെ വിണ്ടും ഒരു പ്രയാണം. മറന്നു പോയതൊക്കെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം.നമ്മള്‍ പറയാറില്ലേ നമുടെ പ്രണയത്തെ കുറിച്ച് .മറക്കാന്‍ ശ്രമിച്ചാലും മനസ്സിനെ കിഴ്പെടുതുന്ന ചില ഓര്‍മ്മകള്‍ .വായിക്കില്ലേ ഈയുളവന്ടെ ആ കുറിപ്പ് എങ്കില്‍ ഇതാ

Monday 11 October 2010

എന്റെ ആ ദേവി

ഭഗവാനെ എന്റെ ഏറ്റുമാനൂരപ്പാ കാത്തോണേ?.
നടയിൽ നിന്നും തൊഴുത് നമശിവായ ചൊല്ലി പ്രദിക്ഷണം വച്ച് തിരുമേനിയുടെ കൈയ്യിൽ നിന്നും അർച്ചന പ്രസാദവും വാങ്ങി. പുറത്തെയ്ക്ക് കടന്നു.മഴ പെയ്യുന്ന തിരുമുറ്റത്തൂടെ സർപ്പകാവിലേയ്ക്ക് നടന്നു.സർപ്പഭഗവാനെ തൊഴുത് പ്രദിക്ഷണം വച്ച് കൃഷണൻ കോവിലേയ്ക്ക് നടയ്ക്കാൻ തുടങ്ങുമ്പോൾ എങ്ങോ മുഴുങ്ങി കേട്ട ആ പഴയ വിളിയൊച്ച.

http://ettumanoorappan.blogspot.com/

Saturday 9 October 2010

മഴ പെയ്തകാലം


“നീ ആ പഴയ ദേവിയല്ല ഇപ്പോ ഒരു മുപ്പത്തെട്ട് വയസ്സു കഴിഞ്ഞ ഒരു സ്ത്രിയെപോലെ.വല്ലാതെ മാറി പോയിരിക്കുന്നു.ആ പഴയ സൌന്ദര്യമൊക്കെ എവിടെയോ നഷ്ടപെട്ടതുപോലെ.”
“നീയെന്താ കല്ല്യാണം കഴിക്കാത്തത് ഇപ്പോ വയസ്സ് പത്തുമുപ്പത്തിരണ്ടായില്ലേ?
മനസ്സിൽ മാഞ്ഞു പോയ ആ പ്രണയം വീണ്ടും ഓർത്തെടുക്കുകയാണ് കാലം

Thursday 5 August 2010

കഥ തുടരുകയാണ്

ആ കഥ തുടരുകയാണ് പ്രണയത്തിന്റെ ഏങ്ങുമെത്താത്ത വേദനകളിൽ ചാലിച്ച ആ കഥ

Tuesday 3 August 2010

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-7

അങ്ങനെ ഞാൻ തൃശൂരിൽ എത്തി. ആദ്യമായി ആ പെൺകുട്ടിയെ കാണാൻ പോകുകയാണ്. അവളെ കാണാൻ സാധിക്കുമോ? വായിക്കുക

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-6

കേരളവർമ്മയിലെ പ്രണയകഥ തുടരുകയാണ്. മനസ്സിൽ എവിടെയോ മഞ്ഞു തുള്ളിപ്പോലെ

തന്റെ പ്രണയം കാത്തു സൂക്ഷിച്ച ആ പെൺകുട്ടി അവളുടെ കഥ

Sunday 1 August 2010

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-5

ജീവിതത്തിൽ ഏതോ ഒരു നാളിൽ ഒരു സാന്ത്വനമായി കടന്നു വന്ന ആ പെൺക്കുട്ടി.

അവളുടെ ജീവിതത്തിലെ ചില ഓർമ്മകൾ തേടിയുള്ള യാത്ര.എവിടെയാണ് അവൾ.

Friday 9 July 2010

പറയാൻ മറന്ന വാക്കുകൾ

ആ എഴുത്ത് പോസ്റ്റ് ചെയ്തതിനുശേഷം ഒരു വലിയ കാത്തിരിപ്പായിരുന്നു.രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മറുപ്പടി കണ്ടില്ല.അതിനിടയിൽ പരീക്ഷ വന്ന് കടന്നുപോയി. ക്ലാസ്സ് തുടങ്ങി .മൂന്നാം വർഷ ക്ലാസ്സിലേയ്ക്ക്. ക്ലാസ്സിൽ അവസാന വർഷമായതു കൊണ്ട് സൌഹൃദങ്ങൾക്കും കൂടുതൽ ദൃഡത കൈവന്നിരുന്നു. അവളുടെ മറുപ്പടി കിട്ടാൻ വൈകിയപ്പോൾ പിന്നെ അവളെന്നെ മറന്നിട്ടുണ്ടാകുമെന്ന് കരുതി. തുടർന്ന് വായിക്കുമല്ലോ

മതതിവ്രവാദവും രാജ്യദ്രോഹവും

കഴിഞ്ഞ ദിവസം കേരളത്തിലെ മൂന്നുനഗരങ്ങളിൽ സ്ഫോടനം നടത്തുമെന്നുള്ള ഭീഷണി,ഇന്ന് വഞ്ചിനാട് എക്സ്പ്രക്സ്സിൽ സ്ഫോടക വസ്തു പിടിച്ചു. ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചറിന്റെ ബ്രേക്ക് അറുത്തുമാറ്റി. തിവ്രവാദ പ്രസ്ഥാനങ്ങൾക്ക് ശരിക്കും വളകൂറുള്ള മണ്ണായി കേരളം മാറുകയാണോ?മതതിവ്രവാദവും രാജ്യദ്രോഹവും ലക്ഷ്യം വച്ചു കേരളത്തിൽ ചില സംഘടനകൾ വളർന്നു വരുകയാണ്. നാനാജാതി മതസ്ഥർ ഐക്യത്തോടെയും അഖണ്ഡതയോടെയും വസിക്കുന്ന ഒരു സമൂഹത്തിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുകയാണ് കൂടുതൽ വായിക്കുക

Sunday 13 June 2010

കാലം തെറ്റിയെത്തിയ മഴപ്പോലെ

പ്രഭാതത്തിൽ തുറന്നിട്ട ജാലകത്തിൽ ദ്രവിച്ച ജാലകവരിപ്പിലൂടെ മുറ്റത്ത് കാലം തെറ്റിയെത്തിയ മഴയുടെ മണം ആസ്വദിച്ച് ഒരു നല്ല കാഴ്ച്ചകാരനായി നിന്നപ്പോൾ എന്റെ കാലാലയ ജീവിതത്തിന്റെ തുടക്കത്തിൽ മനോഹരമായി പുഞ്ചരിക്കാറുള്ള തട്ടമിട്ട ആ പെൺകുട്ടിയോട് തോന്നിയ മനസ്സിന്റെ വികാരവായ്പുകളെ പ്രണയമെന്ന് വിശേഷിപ്പിക്കാമെങ്കിൽ ഒരു പക്ഷെ ഇത് ഒരു തിരുത്തിയെഴുത്തലിന്റെ വിറയാർന്ന നിമിഷങ്ങളുടെ സാഫല്യമാകാം. മറ്റൊരു പക്ഷെ കൂട്ടുകാർ എന്നിൽ നിക്ഷേപിച്ച പ്രണയമെന്ന വലിയ ചിന്താഭാരത്തിന്റെ തിരുശേഷിപ്പുകൾ കാലം തെറ്റി പെയ്ത മഴയ്ക്ക് ഒപ്പം തളിത്ത മുത്തങ്ങ പുല്ലുകൾ പോലെ തളർത്തതാകാം.
ഈ പ്രണയം ഇവിടെ ഉണ്ട്

Friday 11 June 2010

കേരളവർമ്മയിലെ പെൺകുട്ടിയ്ക്ക്-2

ഷീബയുടെ കത്ത് കിട്ടിയപ്പോൾ എന്റെ ഏകാന്തകൾക്കിടയിൽ അവൾ ഒരു തണലായി വരുമെന്നുള്ള പ്രതീക്ഷയോടെയാണ്.
ആദ്യമായി അതിനു മറുപ്പടി എഴുതിയത്.
രണ്ടാം ഭാഗം ഇവിടെ

Thursday 10 June 2010

അവൾ ആരായിരുന്നു.

ഔപചാരികതയുടെ മൂടുപടമില്ലാതെ ഞാൻ എന്നെ പരിചയപ്പെടുത്താം.ഏകാന്തയുടെ തൂരുത്തിൽ നിഴലുമായി മത്സരിച്ചിരിക്കാൻ വിധിക്കപ്പെട്ട ചിറകൊടിഞ്ഞ പക്ഷിയാണ് ഞാൻ. എന്റെ പേര് ഷീബ ഞാൻ ഫസ്റ്റ് ബി.എ. വിദ്യാർത്ഥിനിയാണ്.
പ്രകൃതി ഞങ്ങളുടെ കലാലയവധുവിനെ അണിയിച്ചൊരുക്കാൻ സർവ്വ സൌന്ദര്യവും കനിഞ്ഞൂ നല്കിയിരിക്കുന്നു.ഇവിടെ എനിക്ക് ഒരുപ്പാട് സുഹൃത്തുകളുണ്ട്.കാണൂമ്പോൾ മനോഹരമായി പുഞ്ചിരിക്കുകയും പൊള്ളയായ ഹസ്തദാനം നടത്തുന്നവരുമാണവർ.മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നാടകീയമായ ഈ ശ്രമം നടത്തുന്നവരെ കാണുമ്പോൾ, അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ
ആ പെൺകുട്ടിയുമൊത്തുള്ള ചില ഓർമ്മകൾ ഇവിടെ തുടങ്ങട്ടേ

Wednesday 9 June 2010

കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്.

അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ. വായിക്കുക ബാക്കിഭാഗം

Wednesday 2 June 2010

ഞാൻ നട്ട മാവ്

കാലം കടന്നു പോകുമ്പോൾ ഓർമ്മകളിൽ ബാക്കിയാകുന്ന ചിലത്.

ഇതാ ഒരു കവിത ഞാൻ നട്ട മാവ്

Monday 10 May 2010

വെടിക്കെട്ട് രാമൻ നായർ

നല്ല ഉയരമുള്ള കറുത്തതടിച്ച പ്രകൃതമാണ് രാമൻ നായർക്ക്.കാവിലെ ഭഗവതിയ്ക്ക് കഥനവെടിവഴിപ്പാടാണ് രാമൻ നായരുടെ പണി.അതുകൊണ്ടാകാം രാമൻ നായരെ വെടിനായരെ എന്ന് നാട്ടിലെ പിള്ളേര് വിളിക്കണെ.നനഞ്ഞപടക്കമാണ് രാമൻ നായരുടെ വെടി.ചിലപ്പോ അതുപൊട്ടില്ല.അമ്പലത്തിൽ നല്ല കാണാൻ ചന്തമുള്ള പെൺപിള്ളേരു വന്നാൽ (കാണാൻ കൊള്ളാവുന്ന മുത്തശ്ശിയായാലും) രാമൻ നായര് വെളുക്കനെ ചിരിച്ചു നില്ക്കും.നന്നായി മുറുക്കുന്ന ചുണ്ടുകളും കഴുത്തിന് ഒട്ടും യോജിക്കാത്ത വിധത്തിലുള്ള ഭീമൻ തലയും കണ്ടാൽ ഒരു സൂര്യ നമ്പൂതിരിപ്പാടാണെന്ന് തോന്നും.നാട്ടിലെ പിള്ളെരെയെല്ലാം പിടിച്ചിരുത്തി കൊച്ചുകഥകൾ പറഞ്ഞ് രസിപ്പിക്കുന്ന ഒരരസികൻ കൂടിയാണ് രാമൻ നായര്.കൊച്ചുകഥകൾ എന്ന് പറയുമ്പോൾ നാട്ടിലെ ആകെയുള്ള പൊതുമുതൽ മീനാക്ഷിയേടത്തിയുടെയും നാട്ടിലെ പല ആളുകൾക്ക് സാമ്യം നല്കിയ ചരിത്രപുരുഷൻ വള്ളിനായരുടെയും ഒക്കെ കഥകൾ. നാട്ടിലെ എപ്പോഴോ മാഞ്ഞു പോയ ആ രാമൻ നായരെ ഇതാ ഇവിടെ

Tuesday 2 March 2010

മരങ്ങൾ നശിക്കുന്നു മലയാളവും.

പണ്ടൊക്കെ യാത്ര ചെയ്താൽ പല സ്ഥലങ്ങളിലും വലിയ മരങ്ങൾ കാണാമായിരുന്നു. മാവും പ്ലാവും പേരാലും ആൽമരങ്ങളും തേക്കുമൊക്കെ കാലങ്ങളായി പല കവലകളിലും നഗരങ്ങളിലും ഒരു ഗ്രാമത്തിന്റെ തുടിപ്പായി തണലേകി നിന്ന കാഴ്ച്ച പലരുടെയും ഓർമ്മകളിൽ ഉണ്ടാകും.
ആ കാഴ്ച്ചകളൊക്കെ മായുകയാണിന്ന്.എന്താ കാരണം.

Tuesday 23 February 2010

അഴിക്കോടൻ മാഷിന്റെ ലാലേട്ടനെകുറിച്ചുള്ള ആരോപണം

അഴിക്കോടൻ മാഷ് ലാലേട്ടനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വളരെ മോശമായി പോയി

Thursday 18 February 2010

എന്തുകൊണ്ട് വിവാഹമോചനങ്ങൾ പെരുകുന്നു?

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.

വായിക്കുക

ബാലവേലകൾ ഇന്നും സജീവം

ബാലവേലകൾ നമ്മുടെ സമൂഹത്തിൽ തുടച്ചു നീക്കപ്പെടാതെ തുടരുകയാണ്
വായിക്കുക

Friday 12 February 2010

എങ്ങനെ പ്രണയിക്കാം

ഒരോ പ്രണയവും ഓരോ ഓർമ്മയാണ്.പ്രണയിക്കുന്നവർക്കായി പഴയ ഒരു പോസ്റ്റ്

Friday 5 February 2010

Thursday 21 January 2010

പാവം കുഞ്ഞു പൈലി

ഗ്രാമത്തിൽ സുഖിച്ചു കഴിയാൻ കൊതിച്ച മഹാനായിരുന്നു കുഞ്ഞു പൈലി.ചെറുപ്പത്തിലെ കൂട്ടായി കിട്ടിയ ബുദ്ധി മാന്ദ്യം അയ്യാൾക്ക് ഒരു കുറവായി തോന്നിയില്ല.നല്ല ഭക്ഷണം,നല്ല കള്ള്,നല്ല പെണ്ണ് ഇതൊക്കെ എവിടെയുണ്ടോ ആ പരിസരത്ത് നല്ല മണം പിടിക്കാൻ കഴിവുള്ള നായ പോലെ കുഞ്ഞൂപൈലി വെളുക്കനെ ചിരിച്ച് നില്ക്കും.ഗ്രാമത്തിലെ ഒരേയൊരു പെൺപള്ളികുടത്തിനു മുന്നിൽ,ഇറച്ചിവെട്ട് പീടികയ്ക്കു മുന്നിൽ,ഷാപ്പിനു മുന്നിൽ കവലയിൽ എന്നുവേണ്ട പ്രധാന സങ്കേതങ്ങളിലെല്ലാം കുഞ്ഞൂപൈലിയെ കാണാം

പഴയഗ്രാമത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരുവൻ അയ്യാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല.എങ്കിലും ആ ഓർമ്മയ്ക്കായി

വിവാഹത്തിനു മുമ്പ് ചെയ്യേണ്ടത്

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.

ബാക്കി ഇവിടെ