പാടവരമ്പത്തൂടെ ഒരു കൊച്ചുകുട്ടി ഓടുകയാണ്.
രണ്ടു വശവും നെൽ കതിരുകൾ നിറഞ്ഞു കിടക്കുന്ന പാടത്തു നിന്നും കതിരുകൾ വരമ്പിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു. വിഷാദം നിറഞ്ഞു കിടക്കുന്ന മുഖമാണ് അവന്റെത്.
മഞ്ഞു വീണു കുതിർന്ന പാടവരമ്പത്തൂടെ ഓടുന്ന അവനെ ദൂരെ നിന്നും നോക്കിയാൽ കാണില്ല.
മഞ്ഞ് പാടം മുഴുവൻ പടർന്നു കിടക്കുകയാണ്.
പാടവരമ്പത്തേയ്ക്ക് വീണു കിടക്കുന്ന നെൽകതിരുകൾ വകഞ്ഞു മാറ്റി അവൻ ഓടുമ്പോൾ അവനെ പേടിപ്പിക്കാനെന്നോണം നെൽകതിരുകൾക്കിടയിൽ നിന്നും ഒരു വെളുത്തകൊറ്റി ഉയർന്നു പൊങ്ങുന്നു.
പെട്ടെന്ന് ഞെട്ടലോടെ രാമു നിന്ന് കിതയ്ക്കുന്നു.
Saturday, 6 June 2009
Subscribe to:
Posts (Atom)