Thursday 24 July 2008

ദുബായില് ഞാന് കണ്ടാ ആ കാഴച്ച


ഒരു ദിവസം എത്രമാത്രം പൈസ നാം ആനാവശ്യമായി ചിലവഴിക്കുന്നു.ഈ മഹാനഗരത്തില്‍ ഒരു നേരത്തെ അഹാരത്തിനു വേണ്ടി കഷ്ടപെടുന്ന എത്രപേരുണ്ടെന്ന് അറിയുമോ?.ദുബായിലെ ഈ
കാഴച്ചകാണമെങ്കില്‍ സോണപൂരീലെ ലേബര്‍ ക്യാമ്പോ ആല്‍കൂസോ സന്ദര്‍ശിച്ചാല്‍ മതിയാകും.
ഒരു കാലത്ത് സോണാപ്പൂരില്‍ റോഡപകടങ്ങള്‍ പതിവായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അന്ന് റോഡ് അപകടത്തില്‍ മരിച്ചാല്‍ നല്ലൊരു തുക ഇവിടുത്തെ സര്‍ക്കാര്‍ നല്കുമായിരുന്നു.
ഒരിക്കല്‍ ഒരു പാക്കിസ്ഥാനി പോക്കറ്റില്‍ ഒരാമഹത്യാ കുറിപ്പ് എഴുതി ഒരു ടാങ്കറിനു മുന്നില്‍ ചാടി.
അയ്യാളുടെ പോക്കറ്റില്‍ ഒരു കുറിപ്പുണ്ടായിരുന്നു.ഞാന്‍ മരിച്ചാല്‍ കിട്ടുന്ന പണം.എന്റെ ഭാര്യയുടെ അക്കൌണ്ടൈല്‍ നിക്ഷേപിക്കണം.(ഇത് മുമ്പ ഇവിടെ വന്ന ചിലര്‍ പറഞ്ഞു കേട്ടിട്ടുള്ള കഥയാണ്.)
ജോലി സ്ഥലത്തെ ക്രൂരമായ പീഡനങ്ങള്‍,കൃത്യമായി ശബളം കിട്ടാത്ത ജീവനക്കാര്‍,മാസങ്ങളായ്യി കുടിശ്ശികയുള്ളവര്‍ അങ്ങനെ ദുരിതങ്ങള്‍ വേട്ടയാടുന്ന മനുഷ്യകോലങ്ങളെയാണ് പല ലേബര്‍ ക്യാമ്പുകളിലും കാണാന്‍ കഴിയുക.ഏ.സി മുറിയില്‍ കറങ്ങുന്ന ചെയറില്‍ അഞ്ചക്ക ശബളം എണ്ണി വാങ്ങുന്ന ആരേലും ആ ഒരു ലോകത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസി ലോകം എന്ന കൈരളിയുടെ പരിപ്പാടി ഇങ്ങനെ കഷടപെടുന്ന ആളുകളുടെ ഇടയിലേക്ക് ഇറങ്ങി വന്ന് അവരെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.
നൂറുകണക്കിന് ബ്ലോഗറുമാര്‍ ഒരോ ഗള്‍ഫു നാടുകളിലും ഉണ്ട്. അവരെ (നമ്മുടെ നാട്ടുകാരെ) രക്ഷിക്കാന്‍ നമ്മുക്കും ഉത്തരവാദിത്വമില്ലെ?.
അങ്ങനെ ഒരു ചെറുപ്പക്കാരനെ ഞാന്‍ അവീറില്‍ കണ്ടു.ഇനിയും ഇതു പോലുള്ള കാഴച്ചകളും വിവരങ്ങളും തേടി ഞാന്‍ യാത്ര തുടരുകയാണ്
സസേനഹം
പിള്ളേച്ചന്‍

10 comments:

ശ്രീ said...

നല്ല ഉദ്യമം മാഷേ. ആശംസകള്‍!

Ranjith chemmad / ചെമ്മാടൻ said...

അനൂപ്, നല്ല കുറിപ്പ്,
ദുബായിലെ ലേബര്‍മാരുടെ ദുരിതം
വിവരണങ്ങള്‍ക്കുമതീതമാണ്‌.
അതിനെക്കുറിച്ച് എഴുതിയ
എന്റെ ചില പേര്‍ഷ്യന്‍ തൊഴിലാളി സ്വപ്നങ്ങള്‍ എന്ന കവിത ഇവിടെ വായിക്കാം

Typist | എഴുത്തുകാരി said...

നമ്മുടെ അവിടെയുള്ള ബൂലോഗ സുഹൃത്തുക്കള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു നോക്കൂ.

അനില്‍@ബ്ലോഗ് // anil said...

അനൂപ് , നിങ്ങളൊരു വിപ്ലവകാരിയാണു,
ഒരു നല്ല വിപ്ലവകാരിക്കെ ഇത്ര ലൊലമായ മനസ്സുണ്ടാവൂ.ആശംസകള്‍

രസികന്‍ said...

അനൂപിനു എല്ലാവിധ ആശംസകളും നേരുന്നു

ജിജ സുബ്രഹ്മണ്യൻ said...

ഈ ഉദ്യമത്തിനു എല്ലാ വിധ ആശംസകളും...

OAB/ഒഎബി said...

നല്ലതിനായുള്ള യാത്രക്ക് മംഗളങ്ങള്‍...

ചാണക്യന്‍ said...

യാത്രക്ക് ഭാവുകങ്ങള്‍ നേരുന്നു...

പാമരന്‍ said...

അനില്‍@ബ്ലോഗ് said...
അനൂപ് , നിങ്ങളൊരു വിപ്ലവകാരിയാണു,
ഒരു നല്ല വിപ്ലവകാരിക്കെ ഇത്ര ലൊലമായ മനസ്സുണ്ടാവൂ.ആശംസകള്‍


I agree

Unknown said...

ശ്രി:നന്ദി
രണ്‍ജിത്ത്:ഞാന്‍ വായിച്ചിരുന്നു ഇപ്പോ കമന്റി
എഴുത്തുകാരി:ഞാന്‍ ശ്രമിച്ചു അവന്‍ ഇന്ന് നാട്ടില്‍ പോകുവാണ്.
അനില്‍:മന്നുഷ്യ എന്നുള്ള പരിഗണന മാത്രം മറ്റുള്ളവര്‍ വിശന്നീരിക്കുമ്പോള്‍ ആ കാഴ്ച്ച എന്റെ കണ്ണൂ നിറക്കും
രസികന്‍:നന്ദി
കാന്താരി ചേച്ചി:ആദ്യത്തെ പോസ്റ്റിലെ ഷമീറിന്റെ വേദനകള്‍ വായിച്ചോ
ഒഎബി:നന്ദി
ചാണക്യന്‍:നന്ദി
പാമു:നന്ദി ന്നന്ദി