Tuesday, 9 June 2009

പുഴയൊഴുകും വഴികളിലെ പ്രണയഗീതം

സ്ഥലം കടുത്തുരുത്തിയിലെ ഒരു പഴയ കമ്പ്യൂട്ടർ സെന്റർ.2001ലെ ഒരു ജൂൺ മാസം അലപം കമ്പ്യൂട്ടർ പഠിച്ചേക്കാമെന്നു വിചാരിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആ കമ്പ്യൂട്ടർ സെന്റ്രിലേക്ക് പിള്ളേച്ചൻ ചെന്നത്.കുസുമലതകൾ പൂത്തുലഞ്ഞൂ നിലക്കുന്ന ആ ഉദ്യാനത്തിൽ പിള്ളേച്ചൻ പെട്ടെന്ന് തന്നെ ക്ലിക്കായി.21പെൺകൊടികളും ഞാനെന്ന ഏക ആൺകൊടിയും നിറഞ്ഞൂ നിന്ന ആ ഉദ്യാനത്തിൽ അല്ല ഇൻസ്റ്റിറ്റൌട്ടിൽ പെട്ടെന്ന് ക്ലിക്കാകാതെ പിള്ളേച്ചനു പറ്റില്ലാല്ലോ?.അങ്ങനെ ഒരോ പെൺകുട്ടിയുടെയും മനസ്സിൽ കലപിലകളുമായി ഈ ആൺകിളി കൂടുകൂട്ടി ഉല്ലസിച്ചു ഇരിക്കെയാണ്.അവൾ ഒരു ദിവസം ഒരു മാലാഖയെ പോലെ കടന്നു വന്നത്.

വായിക്കുക ബാക്കിഭാഗം

Sunday, 7 June 2009

ഇടവഴിയിലെ അപരിചിതൻ-3

മെല്ലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നു.പാളത്തിന് ഇരുപ്പുറവുമുള്ള കണ്ടങ്ങളിൽ മഴ പെയ്യുന്നുണ്ട്.ഏങ്ങോ ഒരു വീടോ കുടിലോ കാണാനില്ല.വിജനമായ ഭാഗത്തൂടെയാണ് ട്രെയിൻ പോകുന്നതെന്ന് അയ്യാൾക്ക് തോന്നി.കമ്പാർട്ട്മെന്റിൽ ഡോറിനരുകിൽ നില്ക്കുകയായിരുന്ന അയ്യാൾ പെട്ടെന്ന് സീറ്റിനടുത്തേയ്ക്ക് വന്നിരുന്നു.അയ്യാളുടെ അടുത്ത സീറ്റിൽ വൃദ്ധരായ ദമ്പതിക്കളും അവരുടെ കൊച്ചുമകനും ഇരിക്കുന്നു.കൂടാതെ നേരത്തെ അയ്യാളൊടൊപ്പം ഉണ്ടായിരുന്ന ആ അച്ഛനും അയ്യാളുടെ ഭാര്യയും അവരുടെ കുട്ടികളും.അയ്യാൾ എന്തോ അലോചിച്ചിരിക്കുകയാ‍ണ്.

Saturday, 6 June 2009

ഇടവഴിയിലെ അപരിചിതൻ

പാടവരമ്പത്തൂടെ ഒരു കൊച്ചുകുട്ടി ഓടുകയാണ്.
രണ്ടു വശവും നെൽ കതിരുകൾ നിറഞ്ഞു കിടക്കുന്ന പാടത്തു നിന്നും കതിരുകൾ വരമ്പിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു. വിഷാദം നിറഞ്ഞു കിടക്കുന്ന മുഖമാണ് അവന്റെത്.
മഞ്ഞു വീണു കുതിർന്ന പാടവരമ്പത്തൂടെ ഓടുന്ന അവനെ ദൂരെ നിന്നും നോക്കിയാൽ കാണില്ല.
മഞ്ഞ് പാടം മുഴുവൻ പടർന്നു കിടക്കുകയാണ്.
പാടവരമ്പത്തേയ്ക്ക് വീണു കിടക്കുന്ന നെൽകതിരുകൾ വകഞ്ഞു മാറ്റി അവൻ ഓടുമ്പോൾ അവനെ പേടിപ്പിക്കാനെന്നോണം നെൽകതിരുകൾക്കിടയിൽ നിന്നും ഒരു വെളുത്തകൊറ്റി ഉയർന്നു പൊങ്ങുന്നു.
പെട്ടെന്ന് ഞെട്ടലോടെ രാമു നിന്ന് കിതയ്ക്കുന്നു.

Friday, 5 June 2009

ഇടവഴിയിലെ അപരിചിതൻ-1


ആയ്യാളുടെ ചിന്തകളിൽ ഇപ്പോ തോണിയിൽ ആയ്യാളാണ്.ആഴമുള്ള പുഴയുടെ ചുഴികൾക്ക് മീതേ ആയ്യാൾ നിങ്ങുന്നു.തോണി അയ്യാൾ തുഴയുകയല്ല.അയ്യാൾ തോണിയിൽ കിടക്കുകയാണ്.അയ്യാളെ വഹിച്ച് കൊണ്ട് തോണി തനിയെ നീങ്ങുന്നു.
ദിവസങ്ങളും മാസങ്ങൾക്കും ശേഷം ഞാൻ തിരിച്ചെത്തുകയാണ് പുതുമയുള്ള ഒരു പ്രമേയവുമായി.
ഈ നോവൽ ഞാൻ പൂർണമായും എഴുതി തീർന്നതാണ് ഈ കഥയുടെ ആദ്യം ലക്കമിതാ