Thursday, 21 January 2010

പാവം കുഞ്ഞു പൈലി

ഗ്രാമത്തിൽ സുഖിച്ചു കഴിയാൻ കൊതിച്ച മഹാനായിരുന്നു കുഞ്ഞു പൈലി.ചെറുപ്പത്തിലെ കൂട്ടായി കിട്ടിയ ബുദ്ധി മാന്ദ്യം അയ്യാൾക്ക് ഒരു കുറവായി തോന്നിയില്ല.നല്ല ഭക്ഷണം,നല്ല കള്ള്,നല്ല പെണ്ണ് ഇതൊക്കെ എവിടെയുണ്ടോ ആ പരിസരത്ത് നല്ല മണം പിടിക്കാൻ കഴിവുള്ള നായ പോലെ കുഞ്ഞൂപൈലി വെളുക്കനെ ചിരിച്ച് നില്ക്കും.ഗ്രാമത്തിലെ ഒരേയൊരു പെൺപള്ളികുടത്തിനു മുന്നിൽ,ഇറച്ചിവെട്ട് പീടികയ്ക്കു മുന്നിൽ,ഷാപ്പിനു മുന്നിൽ കവലയിൽ എന്നുവേണ്ട പ്രധാന സങ്കേതങ്ങളിലെല്ലാം കുഞ്ഞൂപൈലിയെ കാണാം

പഴയഗ്രാമത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരുവൻ അയ്യാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല.എങ്കിലും ആ ഓർമ്മയ്ക്കായി

വിവാഹത്തിനു മുമ്പ് ചെയ്യേണ്ടത്

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.

ബാക്കി ഇവിടെ