Tuesday, 6 December 2011

ദേ വാവേടെ ഡാഡി വിളിക്കുന്നു.

ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ ആ കഥ ബാക്കി വായിക്കുമല്ലോ

Saturday, 5 November 2011

ദേ വാവേടെ ഡാഡി വിളിക്കുന്നു.


. ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ.പിന്നെ പിന്നെ ഇടയ്ക്കിടെ അവൾ ആ വാക്കുകൾ ആവർത്തിച്ചൂ.ഞാനൊരു പാവമല്ലേ?.അതെ കുട്ടി പാവമാണ് അതെനിയ്ക്കറിയാം.ഗ്രാമത്തിന്റെ നിഷ്കളങ്കത,ലാളിത്യം.തനി നാട്ടുപ്പുറത്തുകാരിയുടെ സംസാരം.നെറ്റിയിൽ കുറിതൊട്ട് വരുന്ന ആ കുട്ടിയെ കണ്ടപ്പൊഴൊക്കെ മനസ്സിൽ തോന്നിയത് ഞാൻ കാത്തിരുന്ന മറ്റൊരു ദേവിയായിരുന്നോ ഹരിത എന്നാണ്. ആയിരുന്നു അല്ല്യേൽ പിന്നെ എന്റെ സ്വപ്നങ്ങളിൽ പോലും അവൾ കടന്നെത്തുമായിരുന്നില്ല. ആ കഥയുടെ ബാക്കി വായിക്കുമല്ലോ?ദേ വാവേടെ ഡാഡി വിളിക്കുന്നു

Sunday, 12 June 2011

മനസ്സിൽ പ്രണയം ഒരിക്കലും മരിക്കുന്നില്ല.


മനസ്സിൽ പ്രണയം ഒരിക്കലും മരിക്കുന്നില്ല.ഞാൻ പ്രണയിക്കുന്നു.പ്രണയിച്ചുകൊണ്ടെയിരിക്കുന്നു.


ഇതുവരെ എഴുതിയ കഥകൾ വായിച്ചാൽ അത് നിങ്ങൾ മനസ്സിലാകും.ഈ കഥ അതിന് നല്ലൊരുദാഹരണമാണ്.

Friday, 10 June 2011

സുപ്രിയ അവൾ സാക്ഷി


എന്താണ് അനൂപേട്ടന്റെ സങ്കല്പത്തിലെ പെൺകുട്ടി.
ചില പെൺപിള്ളേര് ഈയുള്ളവന്റെ മനസ്സറിയാൻ ഒരു ചോദ്യം ചോദിക്കും.
ഉള്ളതു പറയാല്ലോ നമ്മുടെ ഒട്ടുമിക്ക പയ്യൻസും പറയാറുള്ളതു പോലെ.തലയിൽ തുളസികതിർ ചൂടി.നെറ്റിയിൽ ചന്ദനകുറി തൊട്ട് ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ലാളിത്യമുള്ള നിതംബം വരെ മറഞ്ഞൂ കിടക്കുന്ന മുടിയുള്ള ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി കാത്തു സുക്ഷിക്കുന്ന ഒരു പെൺകുട്ടി.
ആ കഥ. സുപ്രിയ അവൾ സാക്ഷി

Friday, 7 January 2011

ആ പെൺകുട്ടിയ്ക്കായി

ഒരു ഓണസമ്മാനമായി ഷീബ എനിയ്ക്ക് അയ്ച്ച ആശംസ കാർഡ് ഞാൻ തിരിച്ചും മറിച്ചും നോക്കി.
ഈ കൊല്ലം ഞങ്ങൾക്ക് ഓണമില്ല വല്യച്ചൻ മരിച്ചു.എങ്കിലും ഏട്ടന്റെ ഓണാഘോഷങ്ങളിൽ ഞാനും പങ്കു ചേരുന്നു.
എന്ന് അനിയത്തിക്കുട്ടി.
എന്തെഴുതണം തിരിച്ചവൾക്ക്.മനസ്സിൽ ഇപ്പോ പ്രണയമല്ല ഒരേട്ടന്റെ സ്ഥാനമാണ്.ഒരു അനിയത്തിക്കുട്ടിയോടുള്ള ഏട്ടന്റെ വാത്സല്യമാണ്.തുറന്നിട്ട ജാലകത്തിനപ്പുറം മുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയിൽ പൂവിട്ടത് പോകാതിരിയ്ക്കാൻ കുട നിവർത്തി വച്ചിരിക്കുന്നു.
ഏട്ടന്റെ അനിയത്തിക്കുട്ടിയ്ക്ക്.