skip to main |
skip to sidebar
. ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ.പിന്നെ പിന്നെ ഇടയ്ക്കിടെ അവൾ ആ വാക്കുകൾ ആവർത്തിച്ചൂ.ഞാനൊരു പാവമല്ലേ?.അതെ കുട്ടി പാവമാണ് അതെനിയ്ക്കറിയാം.ഗ്രാമത്തിന്റെ നിഷ്കളങ്കത,ലാളിത്യം.തനി നാട്ടുപ്പുറത്തുകാരിയുടെ സംസാരം.നെറ്റിയിൽ കുറിതൊട്ട് വരുന്ന ആ കുട്ടിയെ കണ്ടപ്പൊഴൊക്കെ മനസ്സിൽ തോന്നിയത് ഞാൻ കാത്തിരുന്ന മറ്റൊരു ദേവിയായിരുന്നോ ഹരിത എന്നാണ്. ആയിരുന്നു അല്ല്യേൽ പിന്നെ എന്റെ സ്വപ്നങ്ങളിൽ പോലും അവൾ കടന്നെത്തുമായിരുന്നില്ല. ആ കഥയുടെ ബാക്കി വായിക്കുമല്ലോ?ദേ വാവേടെ ഡാഡി വിളിക്കുന്നു