അവന്റെ പേര് മാഫൂസ്.പാക്കിസ്ഥാനിലെ ആസാദ് കാശമീരിൽ ആണ് .അവന്റെ വീട് അവന്റെ വീടിന്റെ അടുത്താണ് ഈ കഥയിലെ നായിക നസ്രിന്റെ വീട്.നസ്രിൻ ഇന്ത്യൻ കാശമീരിൽ നിന്നുംപാക്ക് കാശമീരിലേക്ക് വന്നതാണ്.അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ബാപ്പ അഹമ്മദിന്റെ കൈയ്യിൽ തൂങ്ങി അവൾ ബാപ്പയുടെ നാടായ ആസാദ് കാശമീരിലേക്ക് അവൾ വന്നു. അവളുടെ അമ്മ വീട് ഇന്ത്യൻ കാശമീരിൽ ആയിരുന്നു.അവിടെയാണ് ബാപ്പയും താമസിച്ചിരുന്നത്.ഉമ്മ മരിച്ചപ്പോൾ ബാപ്പ പാക്ക് കാശമീരിലേക്ക് അവളെ കൊണ്ട് പോയി.പാക്ക് കാശമീരിൽ എത്തിയ അവൾക്ക് ശരിക്കും ഒരു തടവറ തന്നെയായിരുന്നു ജീവിതം.വീടിനുള്ളിൽ എപ്പോഴും അടച്ച് വൃദ്ധയായ മാതാവിനൊപ്പം അവൾ കഴിച്ചു കൂട്ടി.അവൾക്ക് ആകെയുള്ള ആശ്വാസം അടുത്തുള്ള മദ്രയിലെ പഠനമായിരുന്നു.ബാപ്പ കാശമീരിൽ തുണി കച്ചവടം ചെയ്യുന്ന ആളായിരുന്നു. ബാപ്പ ജോലിക്ക് പോയാൽ പിന്നെ വീടിനുള്ളിലെ ഏകാന്തയിൽ നിന്നുമുള്ള മോചനം ആയിരുന്നു മദ്രസ്സയിലെ പഠനം.
No comments:
Post a Comment