Sunday 2 November 2008

ക്ലാര അവളുടെ മുഖം ഇന്ന് എന്തു കൊണ്ട് ഓർത്തു എന്നറിയില്ല.ഗ്രാമത്തിലേക്ക് ഉച്ചയൂണിന്റെ ആലസ്യത്തിലുള്ള മയക്കത്തിൽ മനസ്സ് അസ്വസ്ഥയോടെ സഞ്ചരിച്ചപ്പോൾ മറന്ന ചിത്രങ്ങൾക്കിടയിൽ ടൌണിലെ നാറുന്ന ആ റോഡും ഇടിഞ്ഞൂ പൊളിയാറായ ആ പഴയ ലൈബ്രറി കെട്ടിടവും അവിടെ പത്രം വായിക്കാൻ എത്തറാറുള്ള എന്റെ ആറുവർഷം മുമ്പുള്ള ചിത്രവും ഓർമ്മ വന്നു.ഏകദേശം ആറുവർഷങ്ങൾക്ക് മുമ്പാണ് ക്ലാരയെ ഞാൻ കാണുന്നത്. അഴുക്കുചാലുകൾ നിറഞ്ഞ ചന്തയിലേക്കുള്ള വഴിയിൽ മൂത്രം മണം അടിച്ചിട്ട് ഓക്കാനും വരും.മൂക്കു വായും പൊത്തി ഈച്ച പറക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ പഴയ ചായ പീടികയുടെ തിണ്ണയിൽ വൃത്തികെട്ട ഒരു ജന്തുവിനെ പോലെ മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി ക്ലാര ഇരിക്കുന്ന കാഴച്ച ഞാൻ കാണും.ക്ലാരയ്ക്ക് ആറുവയസ്സുള്ള ഒരു കുട്ടിയുണ്ട്. കറുത്ത് കുള്ളനായ ഒരു കരുമാടികുട്ടൻ.
തുടർന്നു വായിക്കുക
നബീസു ക്ലാരയായ കഥ അവളെ ലോകം ഭ്രാന്തിയാക്കിയ പച്ചയായ കഥ

No comments: